ന്യൂദല്‍ഹി-രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള സജീവ കോവിഡ് കേസുകളില്‍ 56 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, വെസ്റ്റ് ബംഗാള്‍, കേരളം എന്നിവിടങ്ങളിലാണ് ആക്ടീവ് കോവിഡ് കേസുകള്‍ കൂടുതല്‍.
മഹരാഷ്ട്രയില്‍ 73,481 ഉം കേരളത്തില്‍ 57,790 ഉം സജീവ കേസുകളുണ്ട്. വെസ്റ്റ് ബംഗാള്‍-21,384, ഛത്തീസ്ഗഢ്- 18,931, ഉത്തര്‍ പ്രദേശ്-18918 എന്നിങ്ങനെയാണ് മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ സജീവ കേസുകള്‍.






