ദുബായ്- ജബല്‍ അലിയില്‍ ഈ മാസം എട്ടിന്് കാണാതായ കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. ജബല്‍ അലിയില്‍നിന്ന് തന്നെ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
കാണാതായ ദിവസം വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബല്‍ അലി പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കുകയായിരുന്നു. സേവ്യര്‍–മേരി സേവ്യര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രവീണ പ്രമീള. മക്കള്‍: ജുവാന്‍, ജുവാന.
നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോവുകയും രണ്ട് മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ വരികയുമായിരുന്നു.