നാഗൗര്‍- രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് സഹോദരനടക്കം നാലു പേരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പെണ്‍കുട്ടി ആശുപത്രയില്‍ പ്രസവിച്ച ശേഷമാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയാണ് അമ്മയായതെന്ന് അജ്മീറിലെ സനാന ആശുപത്രി അധികൃതരാണ് അറിയിച്ചതെന്ന് പാഡുകലന്‍ പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ നരോത്തം സിംഗ് പറഞ്ഞു.
പെണ്‍കുട്ടിയും കുടുംബവും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സഹോദരനും ഗ്രാമത്തിലെ മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പോക്‌സോ ചുമത്തിയത്.
സഹോദരനും അതേ ഗ്രാമത്തില്‍ നിന്നുള്ള മറ്റ് മൂന്ന് പേരും പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്തതായി കുടുംബാംഗങ്ങള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.






