ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. കഴിഞ്ഞ ദിവസം 22,065 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ മൊത്തം രോഗബാധിതര്‍ 99,06,165 ആയി. 354 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,43,789 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 3,39,920 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്.






