ഭഗല്‍പൂർ- ബിഹാറില്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം.
വാതുവെപ്പില്‍ തോറ്റതിനെ തുടർന്നാണ് ഇയാള്‍ ഭാര്യയെ കൂട്ടുകാർക്ക് വിട്ടുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിനുശേഷം ഭാര്യയെ ശുചീകരിക്കാന്‍ ദേഹത്ത് ആസിഡ് ഒഴിച്ചതായും പോലീസ് പറഞ്ഞു. യുവതി പരാതി നല്‍കിയതിനെ തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവതിക്ക് വൈദ്യ പരിശോധന നടത്തിയതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.






