ജൂഹി ചൗള പതിനഞ്ച് വര്‍ഷമായി  ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടപ്പെട്ടു  

മുംബൈ- ബോളിവുഡ് സ്വപ്നറാണി ജൂഹി ചൗള ആരാധകരുടെ സഹായം തേടി രംഗത്ത്. താന്‍ 15വര്‍ഷമായി ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടമായെന്നും കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നും താരം പറയുന്നു. മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കമ്മല്‍ നഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. കമ്മല്‍ തിരികെ കിട്ടണമെങ്കില്‍ ആരാധകര്‍ സഹായിക്കണമെന്നും കണ്ടെത്തുന്ന ആള്‍ക്ക് സമ്മാനം തരാന്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ജൂഹി ചൗള പറഞ്ഞു.'ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8ന് സമീപത്തേയ്ക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്‌സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ സന്തോഷവതിയാവും. കമ്മല്‍ കിട്ടിയാല്‍ പോലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ', ജൂഹി ചൗള കുറിച്ചു.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന കമ്മലാണെന്നും അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോള്‍ ഇത്ര വേദനയെന്നും നടി കൂട്ടിച്ചേര്‍ത്തു. 


 

Latest News