കൊച്ചി- യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ മൂന്ന് ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി.
ഇരുവരെയും ഇവരെ പാര്‍പ്പിച്ചിട്ടുള്ള ജയിലുകളില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതി) അനുമതി നല്‍കിയത്.
രാവിലെ 10 മുതല്‍ നാല് വരെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്.