Sorry, you need to enable JavaScript to visit this website.

വീഡിയോ ഗെയിമിനെച്ചൊല്ലി സംഘട്ടനം: 20 കാരന്റെ കണ്ണ് പോയി

ദുബായ്- ഒരു വീഡിയോ ഗെയിമിനെച്ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് രണ്ട് എമിറാത്തി സഹോദരന്മാര്‍ ദുബായ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു. ഇയാളുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു.

പ്ലേസ്‌റ്റേഷനില്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ട സഹോദരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 20 കാരനായ വിദ്യാര്‍ത്ഥിയെ പ്രതികള്‍ ശാരീരികമായി ആക്രമിച്ചുവെന്ന് ദുബായ് കോടതിയില്‍ ബോധിപ്പിച്ചു. 2020 ജൂണിലാണ് സംഭവം.
20 നും 24 നും ഇടയില്‍ പ്രായമുള്ള രണ്ട് എമിറാത്തി പ്രതികള്‍ തന്നെ പലതവണ വിളിച്ചതായും അദ്ദേഹത്തെ കാണാനും സൗഹാര്‍ദ്ദപരമായി കാര്യങ്ങള്‍ പരിഹരിക്കാനും  ആവശ്യപ്പെട്ടു. അല്‍ മിഷാര്‍ പ്രദേശത്ത് അവരെ കാണാന്‍ ഞാന്‍ സമ്മതിച്ചു. രണ്ട് സുഹൃത്തുക്കളോടൊപ്പം അവിടെ എത്തിയപ്പോള്‍ പ്രതികള്‍ ഒരു സ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് എന്നെ കാണാന്‍ വന്നു. ”

അതേസമയം, നിരവധി കാറുകള്‍ എത്തി 20 ഓളം പേര്‍ ഇരയുടെ ചുറ്റും കൂടി. രണ്ട് പ്രതികളും, തനിക്കറിയാത്ത മറ്റൊരു വ്യക്തിയും ആക്രമിച്ചു. മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച് അവര്‍ എന്നെ വലത് കണ്ണില്‍ തട്ടി- വിദ്യാര്‍ഥി പറഞ്ഞു. ആക്രമണത്തിന് പിന്നാലെ, പ്രതികള്‍ രക്ഷപ്പെട്ടു, ഇരയുടെ സുഹൃത്തുക്കള്‍ സംഭവം ദുബായ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വലതുകണ്ണില്‍ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 35 ശതമാനം വൈകല്യത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.

 

Latest News