അജ്മാന്- വിസ ഏജന്റ് ചതിച്ച 12 ഇന്ത്യന്‍ വീട്ടുജോലിക്കാരെ അജ്്മാനില് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. വന്‍ തുക നല്‍കിയാണ് ഇവര്‍ യു.എ.ഇയിലെത്തിയത്. ഇവിടെ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
അഞ്ച് പേരുടെ ബന്ധുക്കള്നാട്ടില് നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യു.എ.ഇയിലെ ചില സാമൂഹിക പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. രക്ഷപ്പെട്ടവരില്‍ ഏഴ് പേര് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പേര് നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവര്‍ക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.






