ജോലി നഷ്ടപ്പെട്ടവര്‍ക്ക് സോനു സൂദിന്റെ ഇ-റിക്ഷ  

മുംബൈ-കോവിഡ് കാലത്ത് വിഷമത്തിലായ  ജനങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ച ബോളിവുഡ്  നടന്‍ ആയിരുന്നു സോനു സൂദ്. സ്വന്തം വീട് ഉള്‍പ്പടെ അദ്ദേഹം അന്ന് കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ ഇതാ പുതിയ പ്രഖ്യാപനവുമായി സോനു സൂദ് രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് കാരണം ജോലി നഷ്ടമായ ആവശ്യക്കാര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളില്‍ നിന്ന് വളരെയധികം സ്‌നേഹം ലഭിച്ചുവെന്നും അതാണ് പുതിയ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നും താരം പറഞ്ഞു.

Latest News