Sorry, you need to enable JavaScript to visit this website.

ഇറാനിലെ സഹര്‍ തബറിന് 10 വര്‍ഷം തടവ്

ടെഹ്‌റാന്‍-ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ്. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കല്‍, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സഹര്‍ തബര്‍ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്. സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രം?ഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ആരാധകരെ രസിപ്പിക്കാന്‍ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളില്‍ ആക്കിയതെന്നും സഹറിന്റെ ജയില്‍ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയായ മസീഹ് അലീന്‍ജദ് പറയുന്നു.ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പത്തൊമ്പതുകാരിയായ സഹര്‍ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ എന്തും ചെയ്യുമെന്നും ഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഹര്‍ പറഞ്ഞിരുന്നു.ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. 
 

Latest News