Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമാനില്‍ ടൂറിസ്റ്റുകള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

മസ്‌കത്ത്- ഒമാനില്‍ എത്തുമ്പോള്‍ നടത്തിയ കോവിഡ്19 ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ സുല്‍ത്താനേറ്റിലെത്തുന്ന സഞ്ചാരികള്‍ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആര്‍ പരിശോധനയോ ക്വാറന്റൈനോ ആവശ്യമില്ല.

ടൂറിസ്റ്റ് വിസ നല്‍കാനുള്ള അനുമതി ഉള്‍ക്കൊള്ളുന്ന സുപ്രീംകമ്മിറ്റിയുടെ തീരുമാനപ്രകാരം പൈതൃക, ടൂറിസം മന്ത്രാലയം നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു.

-കോവിഡ് 19 പി.സി.ആര്‍ പരിശോധനയില്‍ നിന്ന് സഞ്ചാരികളെ ഒഴിവാക്കി. എന്നിരുന്നാലും, രോഗം ചികിത്സിക്കുന്നതിനുള്ള ചെലവ് ഉള്‍പ്പെടെ നിര്‍ബന്ധിത അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് വേണം.
-സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ സഞ്ചാരികള്‍ ടെസ്റ്റ് നടത്തണം.
     
-വിനോദസഞ്ചാരികള്‍ക്ക് പുതിയ ഹോട്ടല്‍ അല്ലെങ്കില്‍ ടൂറിസ്റ്റ് റിസോര്‍ട്ട് ബുക്കിംഗും മടക്ക ഫ്‌ളൈറ്റ് ടിക്കറ്റും ഉണ്ടായിരിക്കണം.
     
- നെഗറ്റീവ് ഫലം സ്ഥിരീകരിക്കുംവരെ വിനോദസഞ്ചാരികള്‍ റിസര്‍വേഷന്‍ ബുക്ക് ചെയ്ത ടൂറിസ്റ്റ് കേന്ദ്രത്തില്‍ കഴിയണം.
     
-കര അതിര്‍ത്തികളിലൂടെ എത്തുന്ന സഞ്ചാരികള്‍ സുല്‍ത്താനേറ്റില്‍ പ്രവേശിച്ച് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് 19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

 

Latest News