അബുദാബി- അബുദാബിയുടെ ടോള്‍ ഗേറ്റ് സംവിധാനത്തിനായി 70000 താമസക്കാര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടുകള്‍ സജീവമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ദര്‍ബ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതിന് വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ടോള്‍ ഗേറ്റ് സംവിധാനം 2021 ജനുവരി 2 മുതല്‍ പ്രാവര്‍ത്തികമാകും.






