അബുദാബി- യു.എ.ഇയില്‍ കോവിഡ്19 വാക്‌സിന്‍
പ്രവാസികളടക്കം എടുത്തുതുടങ്ങി. യു.എ.ഇ അംഗീകരിച്ച സിനോഫം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ മുഖേനയാണ് യു.എ.ഇയില്‍ നല്‍കുന്നത്. സ്വകാര്യ മേഖലയില്‍ ആദ്യമായി വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയത് വി.പി.എസ് ഹെല്‍ത്ത്‌കെയറാണ്.
ഗ്രൂപ്പിന് കീഴിലെ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും രാവിലെ ഒന്‍പതു മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. നിരവധി പ്രവാസികളാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിക്കാനെത്തിയത്. വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ബുക്കിംഗ തുടരുകയാണ്.
5,000 പേര്‍ക്ക് ദിനംപ്രതി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്നു വി.പി.എസ് കോവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് ലീഡ് ഡോ. പങ്കജ് ചൗള അറിയിച്ചു.






