പുതിയ ബാറ്റ്മാന്‍ കറുത്ത വര്‍ഗക്കാരന്‍

ലോസ് ഏഞ്ചല്‍സ്- അടുത്ത ബാറ്റ്മാന്‍ സീരീസില്‍ ബാറ്റ്മാന്‍ ആയി എത്തുന്നത് പുതിയൊരാളായിരിക്കുമെന്ന് ബാറ്റ്മാന്റെ  സൃഷ്ടാക്കളായ ഡിസി കോമിക്‌സ്  സ്ഥിരീകരിച്ചു. നേരത്തെ തന്നെ പുതിയ സീരിസിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ച ജോണ്‍ റിഡ്‌ലി പുതിയ ബാറ്റ്മാന്‍ 'പേഴ്‌സണ്‍ ഓഫ് കളര്‍' ആയിരിക്കും എന്ന സൂചന നല്‍കിയിരുന്നു. തന്റെ കുട്ടികള്‍ക്ക് പുതിയ മാറ്റം ഇഷ്ടപ്പെട്ടുവെന്നും ജോണ്‍ റിഡ്‌ലി പ്രതികരിച്ചിരുന്നു.ഒരു കറുത്തവര്‍ഗ്ഗക്കാരനാണ് ഇത്തവണ ബാറ്റ്മാനായി എത്തുന്നത്. അതുതന്നെയാണ് ഈ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത. 12 ഇയേര്‍സ് ഓഫ് സ്ലെവ് എന്ന സിനിമയുടെ രചിതാവ് ജോണ്‍ റിഡ്‌ലിയാണ് പുതിയ പരമ്പര സൃഷ്ടിക്കുന്നത്. പുതിയ ബാറ്റ്മാന്റെ പേര്  ബ്രൂസ് വെയിന്‍ എന്നായിരിക്കില്ല , പകരം ടിം ഫോക്‌സ് എന്നായിരിക്കും. കഥയില്‍ യഥാര്‍ത്ഥ ബാറ്റ്മാനായ ബ്രൂസ് വെയിന്റെ  ബിസിനസ് മാനേജര്‍ ലുസിയസ് ഫോക്‌സിന്റെ  മകനാണ് ഗോതം നഗരം രക്ഷിക്കാന്‍ എത്തുന്ന പുതിയ ബാറ്റ്മാന്‍. ഗോതം നഗരത്തെ രക്ഷിക്കുന്ന എല്ലാ മാസ്‌ക് ധാരികളെയും നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും, ബാറ്റ്മാന്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് പുതിയ ബാറ്റ്മാന്‍ ടിം ഫോക്‌സ് കഥയില്‍ ഉദയം കൊള്ളുന്നത്. ഫ്യൂച്ചര്‍ സ്‌റ്റേറ്റ് എന്നായിരിക്കും സീരിസിന്റെ  പേര്.


 

Latest News