ബെയ്ജിംഗ്- കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ഹോസ്റ്റസുമാരും മറ്റു വിമാന ജോലിക്കാരും ഉപേക്ഷിക്കാവുന്ന ഡയപ്പറുകള്‍ ധരിക്കണമെന്ന് ചൈനീസ് അധികൃതരുടെ നിര്‍ദേശം.
വിമാനത്തിലെ ടോയ്‌ലെറ്റുകള്‍ ജോലിക്കാര്‍ ഉപയോഗിക്കരുതെന്നും കോവിഡ് വൈറസ് പടരാതരിക്കാന്‍ ഇത് അനിവാര്യമാണെന്നുമാണ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (സി.എ.എ.സി) എല്ലാ വിമാന കമ്പനികളേയും അറിയിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാനം. രോഗം പൊട്ടിപ്പുറപ്പെട്ട വേളയില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതിനെ തുടര്‍ന്ന് നിലനില്‍പ് തന്നെ ഭീഷണിയിലായ വിമാന കമ്പനികള്‍ ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.