അങ്കിള്‍ജി ബി.ജെ.പി വക്താക്കളുടെ പണി കളയും; പരിഹാസവുമായി മഹുവ

കൊല്‍ക്കത്ത- പശ്ചിമബംഗാള്‍ ഗവർണർ ജഗ്ധീപ് ധന്‍കർ ബി.ജെ.പി വക്താക്കള്‍ക്ക് പണിയില്ലാതാക്കുമെന്ന പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗവർണർ ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതിനെ തുടർന്നാണ് വിമർശം.

ഇന്ന് കുറഞ്ഞത് അഞ്ച് പ്രൈം ടൈം ടിവി ഷോകളില്‍ ഗവർണർ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ പോയാല്‍ അദ്ദേഹം എല്ലാ ബി.ജെ.പി വക്താക്കളെയും ജോലിയില്‍നിന്ന് പുറത്താക്കും.  ഗോ അങ്കിള്‍ജി- മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.

Latest News