Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാമാരിയുടെ കാലത്തെ ചതുരംഗം

ലോക്ഡൗൺ കാലത്ത് കളിക്കളങ്ങൾ അടച്ചിട്ടു. മാസങ്ങളോളം കളി മുടങ്ങി. ചെസ്സിന് അത് ആഘോഷക്കാലമായിരുന്നു. വീട്ടിലിരുന്ന് മടുത്തവർ ചെസ്സിലേക്ക് തിരിഞ്ഞു. ലോകമെങ്ങും കൊറോണയുടെ പേരിൽ ഏർപ്പെടുത്തിയ 
ദീർഘമായ ലോക്ഡൗണുകൾ ചെസ്സിന്റെ വലിയ വളർച്ചക്ക് സഹായകമായെന്ന് മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്

ലോകമെങ്ങും കൊറോണയുടെ പേരിൽ ഏർപ്പെടുത്തിയ ദീർഘമായ ലോക്ഡൗണുകൾ ചെസ്സിന്റെ വലിയ വളർച്ചക്ക് സഹായകമായെന്ന് മുൻ ലോക ചാമ്പ്യൻ ഗ്രാന്റ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. അപ്രതീക്ഷിതമായിരുന്നു ഇത്. ദ ക്വീൻസ് ഗാംബിറ്റ് എന്ന ടി.വി ഹിറ്റ് ഷോ ചെസ്സിനെക്കുറിച്ച ശരിയായ ചിത്രീകരണമാണെന്നും ആനന്ദ് അഭിപ്രായപ്പെട്ടു. 
ലോക്ഡൗൺ തുടങ്ങിയത് ആനന്ദിന് ദുരിതമായാണ്. ഒരു ടൂർണമെന്റിനായി ജർമനിയിൽ എത്തിയ ആനന്ദ് തിരിച്ചുവരാനാവാതെ അവിടെ മൂന്നു മാസം കുടുങ്ങി. എന്നാൽ മഹാമാരിയുടെ കാലം ചെസ്സിന് ഫലത്തിൽ ഗുണമാവുകയാണ് ചെയ്തത്. ആയിരങ്ങൾ ഓൺലൈനായി ചെസ് കളിക്കുകയും മത്സരങ്ങൾ വീക്ഷിക്കുകയും ചെയ്തു. അമേരിക്കൻ ചെസ് ഹീറോ ബോബി ഫിഷറിന്റെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന, ദുരിതത്തിലകപ്പെട്ട ചെസ് പ്രതിഭയുടെ കഥ പറയുന്ന നെറ്റ്ഫഌക്‌സ് ഷോ ദ ക്വീൻസ് ഗാംബിറ്റ് ഈ വളർച്ചയെ സഹായിച്ചു. 
വീട്ടിലിരുന്ന് മടുത്ത പലരും ചെസ്സിൽ അഭയം തേടിയതായി ആനന്ദ് കരുതുന്നു. 1.3 കോടി പേരാണ് ഓൺലൈനായി ചെസ് കളിച്ചതെന്ന് അഞ്ചു തവണ ലോക ചാമ്പ്യനായ ആനന്ദ് കണക്കു നിരത്തി. മറ്റു സ്‌പോർട്‌സിനെയെല്ലാം ലോക്ഡൗൺ ബാധിച്ചു. ചെസ് മാത്രം വളർന്നു. ദ ക്വീൻസ് ഗാംബിറ്റ് റിലീസായ ശേഷം ഓൺലൈൻ പ്ലാറ്റ്‌ഫോമായ ചെസ്.കോമിന് പുതിയ 25 ലക്ഷം അംഗങ്ങളുണ്ടായി. 
മറ്റു സ്‌പോർട്‌സുകൾക്ക് ടി.വി പ്രേക്ഷകരാണെങ്കിൽ ചെസ്സിന് ഓൺലൈനിലാണ് ആരാധകരെന്ന് ആനന്ദ് പറഞ്ഞു. ഓൺലൈൻ ആരാധകരെ ആകർഷിക്കാൻ ചെസ്സിന് ചില മാറ്റങ്ങൾ വേണ്ടിവന്നു. അത് സങ്കീർണമായ ഒരു പാഠമായിരുന്നു. ചെസ് അത് വിജയകരമായി തരണം ചെയ്തുവെന്ന് ആനന്ദ് കരുതുന്നു. 
സാങ്കേതിക വിദ്യ ചെസ്സിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചതായി ആനന്ദ് അഭിപ്രായപ്പെട്ടു. ഇന്റർനെറ്റ് ഇന്ന് ചെസ്സിനെ ആരാധകരിലേക്ക് എത്തിക്കുകയാണ്. ചെസ്സിന്റെ നിയമങ്ങളറിയാത്തവർക്കു പോലും ഓൺലൈനിൽ ചെസ് ആസ്വദിക്കാൻ മാർഗങ്ങളുണ്ട്. പ്രേക്ഷക സൗഹൃദ ചെസ് ആസ്വാദനത്തിന് നിരവധി മാർഗങ്ങളുണ്ട് -ആനന്ദ് പറഞ്ഞു. 
2000 ൽ സൂപ്പർ കംപ്യൂട്ടർ ഡീപ് ബ്ലൂ റഷ്യൻ ലോക ചാമ്പ്യൻ ഗാരി കാസ്പറോവിനെ മുട്ടുകുത്തിച്ച് മൂന്നു വർഷം പിന്നിട്ടപ്പോഴാണ് ആനന്ദ് ആദ്യമായി ലോക ചാമ്പ്യനായത്, മുപ്പതാം വയസ്സിൽ. തന്റേത് സങ്കര തലമുറയാണെന്ന് ആനന്ദ് പറഞ്ഞു. എനിക്ക് 17 വയസ്സുള്ളപ്പോഴാണ് ആദ്യ ചെസ് ഡാറ്റാ ബെയ്‌സ് തയാറായത്. അന്നു മുതൽ കംപ്യൂട്ടർ സഹായത്തോടെ ഞാൻ പരിശീലനം നടത്തുന്നുണ്ട്. ചെസ്സിനെ മനസ്സിലാക്കുന്ന രീതി തന്നെ കംപ്യൂട്ടറുകൾ മാറ്റിമറിച്ചു. 
എത്ര ദുർബലനായ കളിക്കാരനായാലും, എത്ര ഒറ്റപ്പെട്ടാണ് കഴിയുന്നതെങ്കിലും, അവർക്ക് സ്വന്തം മുറിയിലിരുന്ന് ലോകത്തിലെ ഏറ്റവും ശക്തനായ ചെസ് കളിക്കാരനുമായി സംവദിക്കാം. ഏതു ചോദ്യത്തിനും ഉത്തരം തേടാം. റോജർ ഫെദരറോ ഡിയേഗോ മറഡോണയോ നിങ്ങളുടെ മുറിയിലിരുന്ന് ഏതു ചോദ്യത്തിനും ഉത്തരം നൽകുന്ന കാര്യം ആലോചിച്ചു നോക്കൂ. അതാണ് ചെസ് കംപ്യൂട്ടറുകളുടെ പ്രസക്തി -ആനന്ദ് വിശദീകരിച്ചു. ആനനന്ദും വ്‌ലാദിമിർ ക്രാംനിക്കും ഗാരി കാസ്പറോവും ബോറിസ് ഗെൽഫാന്റും തമ്മിലുള്ള പോരാട്ടങ്ങൾ ഒരുകാലത്ത് ഹരമായിരുന്നു. ഇപ്പോഴും അത്തരം പോരാട്ടങ്ങളുണ്ടെന്ന് ആനന്ദ് ചൂണ്ടിക്കാട്ടി. മാഗ്്‌നസ് കാൾസനും ഫാബിയാനൊ കരുവാനയും തമ്മിലുള്ള പോരാട്ടങ്ങൾ ആ നിലവാരത്തിലുള്ളതാണ്. ഇറാനിൽ ജനിക്കുകയും ഫ്രാൻസിന് കളിക്കുകയും ചെയ്യുന്ന അലി രിസ ഫിറൂസ്ജ ഭാവി വാഗ്ദാനമാണെന്നും ആനന്ദ് അഭിപ്രായപ്പെട്ടു. 
ചെസ്സിലെ റഷ്യൻ ആധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ചൈനയിൽ നിന്ന് ഡിംഗ് ലിറേനും വാംഗ് ഹാവോയുമുണ്ട്. കരുവാനയുടെ നേതൃത്വത്തിൽ അമേരിക്കൻ താരങ്ങളും. ചൈനീസ് കളിക്കാർ ടീമെന്ന നിലയിലും നന്നായി കളിക്കുന്നു- ആനന്ദ് പറഞ്ഞു.
പതിനെട്ടാം വയസ്സിലാണ് ആനന്ദ് ഗ്രാന്റ്മാസ്റ്ററായത്. ഇപ്പോഴും ലോകത്തിലെ ആദ്യ ഇരുപതിലുണ്ട്. 
ഫെബ്രുവരിയിൽ ജർമനിയിൽ ടൂർണമെന്റിൽ പങ്കെടുക്കുമ്പോഴാണ് വിമാനയാത്ര നിലച്ചത്. മെയ് വരെ അവിടെ കുടുങ്ങി. ഇഷ്ട ഫുട്‌ബോൾ ടീമായ റയൽ മഡ്രീഡിന്റെ കളികൾ ആസ്വദിച്ചും കമന്ററി പറഞ്ഞും ഓൺലൈൻ നാഷൻസ് കപ്പിൽ ഇന്ത്യയെ നയിച്ചുമാണ് സമയം ചെലവിട്ടത്. 
സാങ്കേതിക വിദ്യ എത്ര വളർന്നാലും ലൈവ് മത്സരത്തിന്റെ ആവേശവും പിരിമുറുക്കവും പുനഃസൃഷ്ടിക്കാനാവില്ലെന്ന് ആനന്ദ് പറഞ്ഞു. ചെസ് ആസ്വദിക്കണമെങ്കിൽ ഒരു ഹാളിലിലുന്ന് മനഃസംഘർഷത്തിലൂടെ കടന്നുപോവണം.
 

Latest News