വിദേശ തൊഴിലാളികളെ ബര്‍ഗര്‍ കഴിക്കാന്‍ പഠിപ്പിക്കുന്നു; വൈറലായി വീഡിയോ

ദുബായ്- ഭക്ഷണവുമായി വിദേശ തൊഴിലാളികളെ തേടിയെത്തിയ യു.എ.ഇ പൗരന്‍ ബര്‍ഗര്‍ കഴിക്കാന്‍ പഠിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് യു.എ.ഇ രാജകുമാരി ശൈഖ ഹിന്ദ് ബിന്ത് ഫൈസല്‍ അല്‍ ഖാസിമി.

ജീവകാരണ്യ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശൈഖ ഹിന്ദ് ഇസ്ലാം ഭീതി പരത്തുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാറുണ്ട്.

ഭക്ഷണപ്പൊതികളുമായി എത്തിയ യു.എ.ഇ പൗരന്‍ തൊഴിലാളികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ. ഒരു കൈകൊണ്ട് ബര്‍ഗര്‍ കഴിക്കാന്‍ ശ്രമിക്കുന്ന തൊഴിലാളിയെ ഇരുകൈകളും കൊണ്ട് ബര്‍ഗര്‍ കഴിക്കാനാണ് പഠിപ്പിക്കുന്നത്.

 

Latest News