ബിഹാറിലോ ഒന്നുമില്ല, രാജ്യമെമ്പാടും അതുപോലെയാക്കണോ- പരിഹസിച്ച് രാഹുല്‍

ന്യൂദല്‍ഹി- കാര്‍ഷിക നിയമത്തിന്‍ മേല്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ കര്‍ഷകരുടേയും വരുമാനം ബിഹാറിലെ കര്‍ഷകരുടേതിനേക്കാള്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്ത് പഞ്ചാബിലെ കര്‍ഷകര്‍ ഒരു വര്‍ഷം ഏറ്റവും ഉയര്‍ന്ന വരുമാനം നേടുമ്പോള്‍ ബിഹാറിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും താഴ്ന്ന വരുമാനമെന്ന മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
'തങ്ങളുടെ വരുമാനം പഞ്ചാബിലെ കര്‍ഷകരുടേത് പോലെ ആയിരിക്കണമെന്ന് കര്‍ഷകന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും വരുമാനം ബിഹാറിലെ കര്‍ഷകരുടേതു പോലെയാകണമെന്ന് മോഡി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Latest News