റിയാദ്- സൗദി അറേബ്യയില്‍ ഈ മാസാവസാനം മുതല്‍ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സൗദി അറേബ്യന്‍ വാക്സിനേഷന് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മാസിന് ഹസനൈന് അറിയിച്ചു. കോവിഡ് വാക്സിന് സംബന്ധിച്ച് പലര്‍ക്കും ഇപ്പോഴും ആശങ്കകളുണ്ട്. ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കുന്നത് കൊണ്ടാണിത്. ആശങ്ക സ്വാഭാവികമാണ്. ഈ ആശങ്ക മനസ്സിലാക്കിയത് കൊണ്ടാണ് ആരെയും നിര്‍ബന്ധിക്കില്ലെന്ന് പറയുന്നത്. എല്ലാവര്ക്കും ധൈര്യം നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന് എത്തുന്നത്. അത് കൊണ്ട് പേടിക്കാനില്ല. അല്‍ഇഖ്ബാരിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം






