റിയാദ് - സൗദി അറേബ്യയില്‍ ഈ മാസാവസാനം ഫൈസര്‍ ബയോടകിന്റെ കോവിഡ് വാക്‌സിന്‍ നല്‍കിതുടങ്ങുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാര്‍ അറിയിച്ചു. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയതിനാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ രാജ്യത്തെത്തും. സൗദിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈസര്‍ വാക്‌സിന്‍ രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അത് സൂക്ഷിക്കാനാവശ്യമായ ശീതീകരണ സൗകര്യങ്ങള്‍ പ്രമുഖ വിമാനത്താവളങ്ങളില്‍ ഒരുക്കിക്കഴിഞ്ഞു.






