രാംപൂര്‍- ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടിതിനെ തുടര്‍ന്ന് യുവാവ് പ്രായപൂര്ത്തായാകത്തെ പെണ്‍കുട്ടിയെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ഉത്തര്‍ പ്രദേശിലെ രാംപൂരിലാണ് സംഭവം. 15 കാരി ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ ട്രോമ സെന്ററിലേക്ക് മാറ്റി.
സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള പഹാരി ഗേറ്റില്‍ താമസിക്കുന്ന യുവാവിനെ പോസ്കോ അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതായി രാംപൂര്‍ അഡീഷണല്‍ സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.






