ഒമാനില്‍നിന്നും തിരിച്ചും ആയിരം സീറ്റുകള്‍ കൂടി, എയര്‍ ബബ്ള്‍ കരാര്‍ പുതുക്കി

മസ്‌കത്ത്- ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാറില്‍ വീണ്ടും മാറ്റം വരുത്തി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

പുതിയ ധാരണ പ്രകാരം ഒരു വശത്തേക്ക് ആയിരം സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇരു വശങ്ങളിലേക്കുമായി 12,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് 6000 സീറ്റുകള്‍ വീതം സര്‍വീസ് നടത്തുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൂടുതല്‍ സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ദല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യയും ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

 

Latest News