മുംബൈയില്‍ ലഹരിമരുന്ന് വേട്ട തുടുരുന്നു; ഒളിവില്‍ പോയ പ്രതി പിടിയില്‍; രണ്ടരക്കോടിയുടെ ലഹരിമരുന്ന് പിടിച്ചു

മുംബൈ- നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നടത്തിയ റെയ്ഡില്‍ 2.5 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ലഹരിമരുന്ന് അന്വേഷണത്തില്‍  ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് എന്‍.സി.പി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
ലോഖണ്ഡ് വാല ഉള്‍പ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് റീഗല്‍ മഹാകല്‍ എന്നായള്‍ അറസ്റ്റിലായത്. അന്വേഷണ ഏജന്‍സിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍.സി.ബി സംഘ    മാണ് ചൊവ്വാഴ്ച രാത്രി വ്യാപക പരിശോധന നടത്തിയത്.
റെയ്ഡിനിടെ 2.5 കോടി രൂപ വിലമതിക്കുന്ന 'മലാന ക്രീം' എന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നും റെയ്ഡുകള്‍ ബുധനാഴ്ചയും തുടരുകയാണെന്നും സമീര്‍ വാങ്കഡെ  പറഞ്ഞു.
റെയ്ഡില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കേസില്‍ ചില മയക്കുമരുന്ന് വില്‍പനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് മഹാകലിനെ കുറിച്ചുള്ള സൂചന ലഭിച്ചത്.  
സെപ്റ്റംബറില്‍ അറസ്റ്റിലായ അനുജ് കേശ്‌വാനിക്ക് ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു.
നടന്‍ സുശാന്ത് രജ്പുത്തിനെ (34) ഈ വര്‍ഷം ജൂണില്‍ ബാന്ദ്ര പ്രദേശത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനുശേഷം ബോളിവുഡ് താരങ്ങളുടെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് സൂചന നല്‍കുന്ന ചിലെ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിബി അന്വേഷണം     ആരംഭിച്ചത്.
സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക്, സുശാന്തിന്റെ ചില സ്റ്റാഫ് അംഗങ്ങള്‍, എന്നിവരെ മയക്കുമരുന്ന് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേന്ദ്ര ഏജന്‍സി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റിയ ചക്രബര്‍ത്തിക്കും സഹോദരനും മറ്റ് ചില പ്രതികള്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.

 

Latest News