Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്താകണം -ദമാം ഒ.ഐ.സി.സി   

ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസിഡന്റ് ബിജു കല്ലുമല സംസാരിക്കുന്നു.

ദമാം- കോവിഡ് മഹാമാരിയുടെ ഭീതിയിൽ  വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾ ഏതെങ്കിലും മാർഗ്ഗത്തിലൂടെ നാടണയുവാൻ ശ്രമിച്ചപ്പോൾ, കള്ളക്കഥകൾ പ്രചരിപ്പിച്ച്  അവരുടെ വരവിനെ  മുടക്കാൻ  ശ്രമിച്ച ഇന്ത്യയിലെ ഏക മുഖ്യമന്തി പിണറായി വിജയനാണെന്ന് ഒ ഐ സി സി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ആരോപിച്ചു. 
പ്രവാസികളെക്കുറിച്ച് മുഖ്യമന്ത്രി പ്രചരിപ്പിച്ച കള്ളക്കഥകൾ കാരണം കുറച്ചുപേരെങ്കിലും പ്രവാസികളെ നാടിന്റെ ശത്രുക്കളായി കാണുകയും, തികച്ചും വേദനാജനകമായ സംഭവങ്ങൾക്ക് കേരളം സാക്ഷിയായതും  പ്രവാസി കുടുംബങ്ങൾ മറക്കരുതെന്ന് ബിജു കല്ലുമല ഓർമ്മിപ്പിച്ചു. ഒഐസിസി ദമാം റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് താൽക്കാലിക ആശ്വാസമായി ആറുമാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിലെ പ്രഖ്യാപനം വെറും തള്ളൽ മാത്രമായിരുന്നുവെന്ന് നാം മനസ്സിലാക്കണം. ക്ഷേമ പെൻഷൻ വിതരണത്തിലും, പ്രളയ ദുരിത കാലഘട്ടങ്ങളിൽ സർക്കാർ നടത്തിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിലുമൊക്കെ നിർധനരായ കുടുബങ്ങളെപ്പോലും പ്രവാസിയെന്ന ഒറ്റക്കാരണത്താൽ മാറ്റിനിർത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും പ്രസംഗികർ പറഞ്ഞു. 
പ്രവാസികൾ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് പറയുകയും, അവനും അവന്റെ കുടുംബങ്ങൾക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുകയും ചെയ്യുന്ന ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി പ്രവാസികളുടെ പ്രതിഷേധം അറിയിക്കുവാനുള്ള അവസരം പ്രവാസികളും അവരുടെ കുടുംബങ്ങളും പാഴാക്കരുതെന്ന് കൺവെൻഷൻ ആവശ്യ
പ്പെട്ടു. ബി.ജെ.പിയുൾപ്പെടെയുള്ള  ചില ഭൂരിപക്ഷ ന്യൂനപക്ഷ ജാതി മത വർഗീയ സംഘടനകൾ മുന്നോട്ട് വെക്കുന്ന സഥാനാർത്ഥികളെയും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തേണ്ടത് നാടിന്റെ വികസനത്തിനും   സമാധാനത്തിനും അനിവാര്യമാണെന്നും പ്രസംഗികർ ഓർമ്മിപ്പിച്ചു.
റീജണൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, യൂത്ത് വിംഗ് പ്രസിഡണ്ട് ബുർഹാൻ ലബ്ബ, വനിതാവേദി പ്രസിഡണ്ട് രാധികാ ശ്യാം പ്രകാശ്, വിവിധ ജില്ലാ ഏരിയ കമ്മിറ്റി നേതാക്കളായ ലാൽ അമീൻ, നൗഷാദ് തഴവ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ഗംഗൻ വള്ളിയോട്ട്, ഡെന്നീസ് മണിമല, നിഷാദ് കുഞ്ചു, ഇ.എം.ഷാജി മോഹനൻ, ശ്യാം പ്രകാശ്, അബ്ദുൽ ഗഫൂർ വണ്ടൂർ, പി കെ ഷിനോജ്, ഷിബു ശ്രീധരൻ, സി ടി ശശി, ബാബുസ്സലാം, ഹമീദ് കണിച്ചാട്ടിൽ, അബ്ദുൽ ഹക്കീം, രാജു മണത്രയിൽ, മുരളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ കെ സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

 

 

Latest News