കോവിഡ്: യു.എ.ഇയില്‍ രണ്ട് മരണംകൂടി

അബുദാബി യു.എ.ഇയില്‍ കോവിഡ്19 പോസിറ്റീവ് ആയി രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 596 ആയി. 1260 പേര്‍ക്കു പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതുതായി 584 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1,60,295 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതുതായി 1,46,020 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 17.5 ദശലക്ഷമായതായി അധികൃതര്‍ അറിയിച്ചു. അതേസമയം, റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5 പരീക്ഷണത്തിന് അബുദാബി വളണ്ടിയര്‍മാരെ ക്ഷണിച്ചു.  

 

Latest News