വാട്‌സ് ആപ് കോള്‍ നിരോധം നീക്കാന്‍ യു.എ.ഇ ആലോചിക്കുന്നു


ദുബായ്- വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്‌സ്ആപ്പ് കോളുകള്‍, ഫേസ്‌ടൈം എന്നിവയുടെ നിരോധം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ യു.എ.ഇയില്‍ ഇപ്പോഴും പരിഗണനയിലാണെന്ന് രാജ്യത്തെ  സൈബര്‍ സുരക്ഷാ മേധാവി പറഞ്ഞു.
വാട്‌സ്ആപ്പില്‍ നിന്നുള്ള സഹകരണത്തോടെ ഒരു നിശ്ചിത സമയത്തേക്ക് വാട്‌സ്ആപ്പ് തുറന്ന് ചില ടെസ്റ്റിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  തുടര്‍ന്നും പാലിക്കേണ്ട ചില നിയന്ത്രണങ്ങളെക്കുറിച്ച പഠനത്തിലാണ്. യു.എ.ഇ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്‌സ്‌പോയില്‍ അറിയിച്ചു.

 2017 ജൂണില്‍ യു.എ.ഇ നിവാസികള്‍ക്ക് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിന് വാട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളുകള്‍ ആക്‌സസ്സു ചെയ്യാന്‍ കഴിഞ്ഞിരുന്നു. പിന്നീടത് നിലച്ചു.

പുതുനിയന്ത്രണങ്ങള്‍ എന്തായിരിക്കുമെന്ന് അല്‍കുവൈത്തി സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ “2021 ല്‍ വാട്‌സ് ആപ് കോളുകള്‍ സാധ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

 

Latest News