അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പരിശോധന

അബുദാബി- ജനുവരിയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തുന്നതിനു മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ കോവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു.  അബുദാബിയില്‍ ആദ്യമായാണ് ഉമിനീര്‍ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്.

ക്ലാസില്‍ നേരിട്ടെത്തി പഠിക്കാന്‍ സന്നദ്ധരായ നാല് മുതല്‍ 12 വയസ്സു വരെയുള്ള (കെജി–7)  വിദ്യാര്‍ഥികളെ അതതു സ്‌കൂളുകളില്‍ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. വിവിധ സ്‌കൂളുകള്‍ക്കു വ്യത്യസ്ത തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരും.

സ്‌കൂളിന്റെ നിര്‍ദേശം അനുസരിച്ച് സമ്മതപത്രം പൂരിപ്പിച്ചു നല്‍കിയ വിദ്യാര്‍ഥികളെ മാത്രമേ പരിശോധിക്കൂ. 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും രണ്ടാഴ്ചയില്‍ ഒരിക്കല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിവരുന്നു.

 

Latest News