ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ ശൈഖ് ഹംദാന്‍

ദുബായ്- ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളറ്റം വരെ കയറി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 828 മീറ്റര്‍ ഉയരത്തില്‍നിന്നുള്ള അദ്ദേഹത്തിന്റെ സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദുബായ് നഗരസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ.

സ്‌പോര്‍ട്‌സിനോടും സാഹസിക പ്രകടനങ്ങളോടും താല്‍പര്യമുള്ള ശൈഖ് ഹംദാന്‍ യു. എ.ഇയുസെ യുവ സമൂഹത്തിന്റെ ആവേശമാണ്. കുതിരയോട്ടത്തിന്റെ ഉള്‍പ്പെടെ കൗതുകകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  പങ്കുവെക്കുന്ന അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ 1.7 കോടി പേരാണ് പിന്തുടരുന്നത്.

 

Latest News