മസ്‌കത്ത്- ഒമാനില്‍ ഞായറാഴ്ച 557 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 124,886 ആയി ഉയര്‍ന്നു. ഒമ്പത് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1,444 ആയി.
72 മണിക്കൂറിനിടെ 488 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 115,354 ആയി. 93.2 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.
24 മണിക്കൂറിനിടെ 10 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 172 ആയി.