Sorry, you need to enable JavaScript to visit this website.

യു.എ.ഇ വേഗം രോഗമുക്തി നേടുന്നു- ശൈഖ് മുഹമ്മദ്

അബുദാബി-ഏറ്റവും വേഗം കോവിഡ് മുക്തമാകുന്ന രാജ്യമാണ് യു.എ.ഇ എന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ജൈറ്റക്‌സ് ടെക്‌നോളജി വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോവിഡ് ബാധിച്ച മൂന്നു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 592 ആയതായും 1,153 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–മന്ത്രാലയം അറിയിച്ചു. 634 പേര്‍ രോഗമുക്തി നേടി.

 

 

 

Latest News