നടി വിജയശാന്തി കോൺഗ്രസ് വിട്ടു, ബി.ജെ.പിയിലേക്ക്

ഹൈദരാബാദ്- നടി വിജയശാന്തി കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുന്നു. നാളെ ദൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും വിജയശാന്തിയുടെ ബി.ജെ.പി പ്രവേശനം. 
2014 ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. 1997 ൽ സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ താരം ആദ്യം ബി.ജെ.പിയിലായിരുന്നു. 
പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ ടി.ആർ.എസ് തലവൻ കെ.സി.ആറുമായി അടുത്തതോടെ 2009ൽ ടി.ആർ.എസിൽ ചേർന്നു. പിന്നീടാണ് കോൺഗ്രസിൽ ചേർന്നത്.
 

Latest News