വഴിവാണിഭക്കാർ വിൽപനക്ക് വെച്ച 62 ടൺ  വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

മക്ക മൻസൂർ സ്ട്രീറ്റിലെ ഹോശ് ബകറിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങൾ നഗരസഭാധികൃതർ നീക്കം ചെയ്യുന്നു. 

 മക്ക - മൻസൂർ സ്ട്രീറ്റിലെ ഹോശ് ബകറിൽ വഴിവാണിഭക്കാരും നിയമ ലംഘകരും വിൽപനക്ക് പ്രദർശിപ്പിച്ച 62 ടണ്ണിലേറെ ഉൽപന്നങ്ങൾ മക്ക നഗരസഭക്കു കീഴിലെ മിസ്ഫല ബലദിയയും ശുചീകരണ വിഭാഗവും ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. പോലീസുമായി സഹകരിച്ചാണ് പ്രദേശത്ത് നഗരസഭ റെയ്ഡ് നടത്തിയത്. രണ്ടു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കളും 50 ടൺ പഴയ ഫർണിച്ചറും 10 ടൺ പഴയ വസ്ത്രങ്ങളും സ്റ്റേഷനറി വസ്തുക്കളും മറ്റുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് മിസ്ഫല ബലദിയ മേധാവി എൻജിനീയർ യാസിർ മക്കാവി പറഞ്ഞു. വഴിവാണിഭക്കാരുടെ സ്റ്റാളുകൾ നീക്കം ചെയ്ത് പ്രദേശം പൂർണമായും വൃത്തിയാക്കി. ഇത്തരം നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് റെയ്ഡുകൾ തുടരുമെന്നും എൻജിനീയർ യാസിർ മക്കാവി പറഞ്ഞു. 

Latest News