റിയാദ് - ഈ മാസം ബഹ്‌റൈനില്‍ നടക്കാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രധാന തര്‍ക്കങ്ങളും അവ പരിഹരിക്കുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും പ്രത്യേകം രൂപീകരിക്കുന്ന ഗള്‍ഫ് സമിതികള്‍ വിശകലനം ചെയ്യും.
ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുന്ന നിലക്കുള്ള പോംവഴികളില്‍ എത്തിച്ചേരുമെന്നും ഗള്‍ഫ്, അറബ് കൂട്ടായ്മയുടെ കെട്ടുറപ്പും തുടര്‍ച്ചയും ഉറപ്പുവരുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.






