ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 36,011 പേര്‍ക്ക് കോവിഡ് ബാധയും 482 മരണവും സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 96,44,222 ആയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ആകെ മരണം 1,40,182 ആയി ഉയര്‍ന്നു. നിലവില്‍ 4,03,248 പേരാണ് ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളത്. 91,00,792 പേര്‍ കോവിഡ് മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.






