പത്തനംതിട്ട- പീഡനക്കേസില്‍ ജാമ്യം ലഭിച്ച പ്രതി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം തൂങ്ങി മരിച്ചു. വി-കോട്ടയം മുരുപ്പേലയ്യത്ത് പാമ്പ് ബിജു എന്ന ബിജുവാണ് മരിച്ചത്.
അടുത്ത ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ ബിജു ഒപ്പം താമസിച്ചിരുന്ന വീട്ടമ്മയെയാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ വി-കോട്ടയം ചെമ്പിക്കുന്നേല്‍ ആശാരിയ്യത്ത് ജെസി(39) യെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ടുപോയ ബിജുവിനു വേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.






