Sorry, you need to enable JavaScript to visit this website.

കോവിഡ് നിഴലില്‍ കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

കുവൈറ്റ് സിറ്റി-  കോവിഡ് നിഴലില്‍ കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ പ്രതീക്ഷിച്ചാണ് കുവൈത്ത് വോട്ടര്‍മാര്‍ ശനിയാഴ്ച പോളിംഗ് ബൂത്തുകളിലെത്തിയത്.
രോഗബാധിതരായ പൗരന്മാര്‍ക്ക് പ്രത്യേക പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടുചെയ്യാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
കോവിഡ് വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ഗള്‍ഫില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പരമ്പരാഗതമായി ആഡംബര വിരുന്നുകള്‍ സംഘടിപ്പിച്ച്  
ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികള്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇല്ലായിരുന്നു, അതേസമയം മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കി. താപനില പരിശോധനയും ഉണ്ടായിരുന്നു്.
രോഗം ബാധിച്ച ആളുകള്‍ അല്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരായവര്‍ സാധാരണയായി വീട്ടില്‍ ഇരുപ്പാണ്. ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുകള്‍ അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ അവരുടെ വോട്ടവകാശത്തെ മാനിക്കുന്നതിനായി അധികാരികള്‍ അഞ്ച് പോളിംഗ് സ്‌റ്റേഷനുകള്‍ നിശ്ചയിച്ചിരുന്നു.  ഓരോ തിരഞ്ഞെടുപ്പ് ജില്ലയിലും ഒന്നു വീതം അവര്‍ക്ക് മാറ്റിവെച്ചു.

 

Latest News