കാണുന്നതെല്ലാം വിശ്വസിക്കരുത്- വരലക്ഷ്മി

ചെന്നൈ-ഹാക്ക് ചെയ്ത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വീണ്ടെടുത്ത് വരലക്ഷ്മി ശരത്കുമാര്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തേക്കാവുന്ന ഏതെങ്കിലും തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്കുചെയ്യരുതെന്ന് പുതിയ പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു. ഒരു തട്ടിപ്പ് ലിങ്കില്‍ ക്ലിക്കുചെയ്തതിന് ശേഷം ഡിസംബര്‍ 2 ന് വരലക്ഷ്മിയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ഏകദേശം 24 മണിക്കൂറിനു ശേഷം ആണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വീണ്ടെടുത്തത്. കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട് കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്തു. അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്ന് ലഭിച്ചതാണ്. പക്ഷെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.വരലക്ഷ്മി പറഞ്ഞു.

Latest News