കെ.എം.സി.സി നേതാവ് ഹംസ സലാം മക്കയില്‍ നിര്യാതനായി

മക്ക- കെ.എം.സി.സി മക്ക സെക്രട്ടറി ചുള്ളിയില്‍ ഹംസ സലാം നിര്യാതനായി. ജീവകാരുണ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.  പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ, അസുഖബാധിതനായതിനെ തുടര്‍ന്ന് മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മലപ്പുറം കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശിയാണ്.

മൂന്നു പതിറ്റാണ്ടായി പ്രവാസിയാണ്. മക്കയിലെ ഉമ്മുല്‍ഖുറ ഹോട്ടലുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: സീനത്ത്. മക്കള്‍: സജിദ, സബീഹ, സഅദിന്‍. മൃതദേഹം ഞായറാഴ്ച മക്കയില്‍ ഖബറടക്കും.  

 

 

 

Latest News