Sorry, you need to enable JavaScript to visit this website.

കോവിഡ് ചട്ടം ലംഘിച്ചവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ഒമാന്‍

മസ്‌കത്ത്- കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച 42 പേരുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി ഒമാന്‍. സുപ്രീം കമ്മിറ്റി തീരുമാനങ്ങള്‍ ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. തെക്കന്‍ ബാത്തിന, മുസണ്ടം, തെക്കന്‍ ഷര്‍ഖിയ, ദോഫാര്‍ എന്നിവിടങ്ങളിലുള്ളവരാണ് പിടിയിലായത്.

നിയമലംഘകര്‍ക്ക് ചുരുങ്ങിയത് മൂന്നു മാസം തടവും 1,000 റിയാല്‍ പിഴയുമാണു ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നാടുകടത്തും. ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളും മാസ്‌ക്ക് ധരിക്കാതിരിക്കുക, കൂടിക്കാഴ്ചകള്‍ നടത്തുക തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

 

Latest News