കങ്കണക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി

മുംബൈ-ബോളിവുഡ് താരം കങ്കണ രണൗത്തിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി. കങ്കണയുടെയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കണം എന്നാവിശ്യപ്പെട്ടാണ് ഹര്‍ജി. തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടര്‍ച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സി.ആര്‍.പി.സി 482 വകുപ്പ് ചേര്‍ത്താണ് കേസ്.
വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. 
 

Latest News