കർഷക സമരത്തെ പിന്തുണക്കും-നിലപാട് ആവർത്തിച്ച് കാനഡ

ടൊറന്റോ- ഇന്ത്യയിൽ നടക്കുന്ന കാർഷിക സമരത്തെ പിന്തുണക്കുമെന്ന നിലപാട് ആവർത്തിച്ച് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം ആവർത്തിച്ചത്. ലോകത്ത് എവിടെയും നടക്കുന്ന സമാധാനപൂർണ്ണമായ സമരത്തെ കാനഡ എന്നും പിന്തുണക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ചർച്ചയിലും പരിഹാരത്തിലുമാണ് രാജ്യം വിശ്വസിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. സമരത്തെ പിന്തുണച്ച കാനഡയുടെ നിലപാടിനെതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ കനഡയുടെ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. കാനഡയുടെ വിദേശമന്ത്രി വിളിച്ച യോഗത്തിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ തന്റെ നിലപാട് മാറ്റില്ലെന്നും സമരത്തെ പിന്തുണക്കുന്നുവെന്നും ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു.
 

Latest News