റിയാദില്‍ കാളക്കൂറ്റന്‍ വിരണ്ടോടി: അവസാനം കാറിനു മുകളില്‍ പിടിച്ചുകെട്ടി -Video

റിയാദ് - അല്‍നസീം ഡിസ്ട്രിക്ടിലെ റോഡുകളിലൂടെ കാളക്കൂറ്റന്‍ വിരണ്ടോടിയത് ആളുകളെ പരിഭ്രാന്തരാക്കി. വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലൂടെ ഓടിയ കാളയെ സൗദി പൗരന്മാരും വിദേശികളും അടക്കം നിരവധി പേര്‍ പിന്തുടര്‍ന്നാണ് അവസാനം സാഹസികമായി പിടിച്ചുകെട്ടിയത്.

കാറിനു മുകളിലൂടെ ചാടിമറിയാന്‍ നോക്കിയ കാളയെ കാറിനു മുകളിലിട്ടാണ് പിടിച്ചുകെട്ടിയത്. ഇതിനിടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കാളയുടെ പരാക്രമത്തില്‍ മറ്റേതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവസ്ഥലത്തു വെച്ച് തന്നെ കാളയെ കശാപ്പു ചെയ്തു. കാള വിരണ്ടോടുന്നതിന്റെയും ഇതിനെ പിടിച്ചുകെട്ടുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ അടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News