പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വനത്തില്‍ ഉപേക്ഷച്ചു

നൈനിത്താള്‍- വീട്ടില്‍നിന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം വനത്തില്‍ ഉപേക്ഷിച്ചു.
മൂന്ന് പേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് പോലീസ് പറഞ്ഞു.
ഗ്രാമീണര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
സമീപപ്രദേശത്തു തന്നെ താമസിക്കുന്നവരാണ് പ്രതികളെന്നും ഇവരെ പെണ്‍കുട്ടിക്ക് അറിയാമെന്നും പോലീസ് പറഞ്ഞു.

 

Latest News