കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ബഹ്‌റൈന്‍

മനാമ- കോവിഡ് നിയന്ത്രണങ്ങളില്‍  ബഹ്‌റൈന്‍ കൂടുതല്‍ അയവ് വരുത്തുന്നു. ഡിസംബര്‍ 13 മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബ്ലോ ഡ്രൈയിംഗ്, മുടി മൈലാഞ്ചിയിടല്‍ (ഹെന്ന ഡൈയിംഗ്), മുടി നൂല്‍ ഉപയോഗിച്ച് നീക്കം ചെയ്യല്‍, ഐലാഷ് എക്‌സ്റ്റന്‍ഷന്‍ എന്നീ സേവനങ്ങള്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയാന്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതല്‍ നടപടികളെല്ലാം പാലിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഓര്‍മിപ്പിച്ചു.

 

Latest News