Sorry, you need to enable JavaScript to visit this website.

വിസ കാലാവധി കഴിഞ്ഞവര്‍ 31 ന് മുമ്പ് യു.എ.ഇ വിടണം

അബുദാബി- മാര്‍ച്ച് ഒന്നിനു മൂന്‍പ്  വിസാ കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31നു മുന്‍പ് യു.എ.ഇ വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് (ഐ.സി.എ) അറിയിച്ചു. നിയമലംഘകര്‍ക്കു ശിക്ഷ കൂടാതെ  രാജ്യം വിടാന്‍ നല്‍കിയ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. ജനുവരി ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വിസാ നിയമലംഘകരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആശ്രിതരുണ്ടെങ്കില്‍ അവരും യഥാസമയം രാജ്യം വിടണം. നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കില്‍ നിയമപരമായ നടപടികളും കേസുകളും പൂര്‍ത്തിയാക്കിയാലേ രാജ്യം വിടാനാകൂ.

 

Latest News