യു.എ.ഇയില്‍ 1311 പേര്‍ക്ക്കൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,311 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ–മന്ത്രാലയം അറിയിച്ചു. 793 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് 1,13,928 പേര്‍ക്ക് കൂടി പുതുതായി പരിശോധന നടത്തിയതായും ഇതോടെ ആകെ പരിശോധന 17.1 ദശലക്ഷം ആയതായും അധികൃതര്‍ പറഞ്ഞു.

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമായി തുടരണം. ആരും നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കരുത്. ഇതിനകം വ്യക്തികളും സ്ഥാപനങ്ങളുമുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പിഴ ചുമത്തി. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

Latest News