ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 36,595 കോവിഡ് കേസുകളും 540 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ മരണ സംഖ്യ 1,39,188 ആയും മൊത്തം കോവിഡ് കേസുകള്‍ 95,71,559 ആയും വര്‍ധിച്ചു.
നിലവില്‍ 4,16,082 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.
90,16,289 പേര്‍ രോഗമുക്തി നേടി.






