മുസ്‌ലിമിനെ കല്യാണം കഴിച്ചതെന്തിന്,  വായടപ്പന്‍ മറുപടിയുമായി പ്രിയാ മണി

ചെന്നൈ-ഭര്‍ത്താവിന്റെ മതം പറഞ്ഞ് ചൊറിയാന്‍ വന്ന ആള്‍ക്ക് തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ തകര്‍ഡപ്പന്‍ മറുപടി. പ്രിയാമണിയുടെ ഭര്‍ത്താവ് ബിസിനസുകാരനായ മുസ്തഫ ആണ്.  നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രിയ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ ഒരു ആരാധകന്‍ നല്‍കിയ കമന്റും അതിന് പ്രിയാമണി  നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാകുകയാണ്.  
നിങ്ങളുടെ രക്ത് ചരിത സിനിമ മുതല്‍ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്‌ലീമിനെ വിവാഹം ചെയ്തത്' എന്നാണ് അരുണ്‍ ചൗധരി എന്ന ആരാധകന്റെ കമന്റ് അതിന് പ്രിയാമണി നല്‍കിയ മറുപടി ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ് എന്നാണ്.  ഇതിന് മറുപടിയുമായും അരുണ്‍ ചൗധരി എത്തിയിരുന്നു 'അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്' എന്നായിരുന്നു ആ മറുപടി.


 

Latest News